ചെറുവണ്ണൂരിലെ റിട്ടയേഡ് അധ്യാപകന്‍ കുയ്യടിയില്‍ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂരിലെ പാമ്പിരികുന്ന് കണ്ണങ്കോട്ട് പാറയ്ക്കു സമീപം കുയ്യടിയില്‍ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. കുറ്റിച്ചിറ പരപ്പില്‍ എം.എം.ഹൈസ്‌കൂളിലെ റിട്ടയേഡ് അധ്യാപകനാണ്.

സരസയാണ് ഭാര്യ. സബേഷ്, സുബീഷ് എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: ദിവ്യ (ബേപ്പൂര്‍), പ്രിയങ്ക (കോഴിക്കോട്)
സഹോദരങ്ങള്‍: ജാനു, രാഘവന്‍, ശാന്ത, പരേതനായ കുഞ്ഞിക്കണ്ണന്‍.