ചെറുപയര്‍, ഉഴുന്ന്, ആട്ട; മെയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു
കോഴിക്കോട്: മെയ് മാസത്തിലെ കിറ്റ് വിതരണം ആരംഭിച്ചു. എല്ലാ വിഭാഗം കാര്‍ഡിനും മേയ് കിറ്റ് വിതരണം ഇ പോസ് മെഷീനില്‍ Enable ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്.
മെയ് മാസത്തിലെ കിറ്റിലെ സാധനങ്ങള്‍ ഇവയൊക്കെയാണ്
ചെറുപയര്‍ – 500 ഗ്രാം
ഉഴുന്ന് – 500 ഗ്രാം
തുവരപ്പരിപ്പ് – 250 ഗ്രാം
കടല – 250 ഗ്രാം
പഞ്ചസാര – 1 കിലോഗ്രാം
തേയില – 100 ഗ്രാം
മുളക് പൊടി – 100 ഗ്രാം
മഞ്ഞള്‍ പൊടി – 100 ഗ്രാം
വെളിച്ചെണ്ണ – അര ലിറ്റര്‍
ആട്ട – 1 കിലോഗ്രാം
ഉപ്പ് – 1 കിലോഗ്രാം
അതേ സമയം ഏപ്രില്‍ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നുണ്ട്. പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം, AAY (മഞ്ഞ), PHH (പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ഇന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങി