ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പ്രെഫ.ടി.പി.കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റർ, സാമ്പത്തിക വലോകന റിപ്പോർട്ടും, വികസന കാര്യ ചെയർപേഴ്സൻ ഗീത കാരോൽ കരട് വികസന പദ്ധതി അവതരണവും നടത്തി.

ക്ഷേമകാര്യ ചെയർമാൻ ബേബി സുന്ദർരാജ്, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.ടി.എം.കോയ, ബ്ലോക്ക് മെമ്പർ ജുബീഷ്.ഇ.കെ വാർഡ് മെമ്പർമാരായ രമേശൻ.കെ, രതീഷ്.എ.കെ, ബീന കുന്നുമ്മൽ എന്നിവർ സംസാരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ചാത്തപ്പൻ മാസ്റ്റർ, കൂമുള്ളി കരുണാകരൻ, ജമീല, സഹദേവൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ സ്വാഗതവും ജ്യോതി നളിനം നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിങ് ഗ്രൂപ്പ് മെമ്പർമാർ, ഗ്രാമസഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, എന്നിവർ ഉൾപ്പെടെ 250ഓളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു