ചെങ്ങോട്ടുകാവ് എടക്കുളത്ത് എക്‌സൈസ് റെയ്ഡ്; പുഴയിൽ സൂക്ഷിച്ച 1650 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
പേരാമ്പ്ര: ചെങ്ങോട്ടുകാവ് ചേലിയയില്‍ എടക്കുളത്ത്
വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ് നടത്തി. വലിയ ടാങ്കില്‍ പുഴയില്‍ സൂക്ഷിച്ച 1650 ലിറ്റര്‍ വാഷാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. കൊയിലാണ്ടി എക്‌സൈസ് പാര്‍ട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഇ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീര്‍ കുന്നുമ്മല്‍, അനീഷ് കുമാര്‍ എ.പി, സോനേഷ് കുമാര്‍ കെ.ആര്‍ എന്നിവര്‍ പങ്കെടുത്തു. സംഭവത്തില്‍ അബ്കാരി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി പ്രിവന്റിവ് ഓഫീസര്‍ ഇ.പി.വിനോദ് കുമാര്‍ പറഞ്ഞു. മേഖലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.