ചെങ്ങോട്ടുകാവിൽ അജ്ഞാതൻ തീവണ്ടി തട്ടി മരിച്ച നിലയിൽ


കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം ഭാഗത്തെ റെയിൽവേ ട്രാക്കിൽ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാൾ തമിഴ്നാട്ടുകാരനാണ് എന്ന് സംശയിക്കുന്നതായയി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആൾക്ക് 45 വയസ് പ്രായം തോന്നിക്കും. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്..