ചെങ്ങോട്ടുകാവില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കും. പഞ്ചായത്ത് തല RRT യുടേയും സര്‍വ്വകക്ഷി പ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റര്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ബേബി സുന്ദര്‍രാജ്, ഗീത കാരോല്‍, ബ്ലോക്ക് മെമ്പര്‍ ജുബീഷ്, മെമ്പര്‍മാരായ രമേശന്‍, തസ്ലീന നാസര്‍, കെ.സുധ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.കെ ശങ്കരന്‍ (കോണ്‍ഗ്രസ്സ് ) സി.എം രതീഷ് (സി.പി.എം), അഭിലാഷ് (ബി.ജെ.പി) സെകട്ടറി എന്‍.പ്രദീപന്‍, മെഡിക്കല്‍ ഓഫീസര്‍ ഷബ്ന, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.സുകുമാരന്‍, സെക്റല്‍ മജിസ്ട്രേറ്റുമാര്‍, വ്യാപാരി നേതാവ് പ്രസന്നന്‍, ജനപ്രതിനിധികള്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.


*നിശ്ചയിച്ചുറപ്പിച്ച കല്യാണങ്ങള്‍ ചടങ്ങുകളായി മാത്രം നടത്തേണ്ടതും സദ്യ വിളമ്പുന്നതിന് പാടില്ലാത്തതുമാണ്.

*മരണാനന്തര ചടങ്ങുകളില്‍ ആള്‍കൂട്ടം ഉണ്ടാവുന്നതിന് പാടില്ല.

*പള്ളി, അമ്പലങ്ങളില്‍ സാമൂഹികാകലം പാലിക്കുന്നതിന് കര്‍ശന നിയന്ത്രണം പാലിക്കണം.

*വാര്‍ഡ് RRT കള്‍ ചേര്‍ന്ന് വാര്‍ഡുതല സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ നടപ്പാക്കണം.

*ഞായറാഴ്ച നിയന്ത്രണം കര്‍ശനമായി പാലിക്കണം.

*ഓട്ടോ തൊഴിലാളികള്‍, കച്ചവട വ്യാപര സ്ഥാപനങ്ങളിലുള്ളവര്‍ വ്യാഴാഴ്ച പൊയില്‍ കാവ് സ്‌കൂളില്‍ നടക്കുന്ന മെഗാ ക്യാമ്പില്‍ കോവിഡ് പരിശോധനയില്‍ പരിശോധന നടത്തണം.

*പഞ്ചായത്തിലെ ഇലാഹിയ കോളേജില്‍ CFLTC സജ്ജമാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

*കായികവിനോദങ്ങള്‍, ടര്‍ഫ് പ്രവര്‍ത്തനം, ശീട്ടുകളി, മറ്റ് കൂടിച്ചേരല്‍ എന്നിവ 15 ദിവസത്തേക്ക് പഞ്ചായത്തില്‍നിരോധിക്കുന്നതാണ്.

*പാചക തൊഴിലാളികളും സഹായികളും കോവിഡ് പരിശോധനയും വാക്‌സിനേഷനും നടത്തേണ്ടതാണ്.

*രാത്രി 9 മണിക്ക് ശേഷം തെരുവോരകച്ചവടം ഉള്‍പ്പെടെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല.

*കോവിഡ് മാനദണ്ധങ്ങള്‍ പാലിക്കാത്ത കച്ചവട വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പന്റ് ചെയ്യും.

*കണ്ടേയ്‌മെന്റ് സോണില്‍ ഒരുവിധ പൊതു ചടങ്ങുകളും അനുവദിക്കില്ല.