ചെങ്ങോട്ടുകാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച മുചുകുന്ന് സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് തടക്കാട്ടില് ‘തണല്‍’ വീട്ടില്‍ നിസാറിനെയാണ് കൊയിലാണ്ടി സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
ചെങ്ങോട്ടുകാവിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വൈകീട്ട് നാലരയോടെയാണ് നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ 9, 10, 11 ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പീഢനത്തന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി പ്രതിയുടെ ബന്ധുവാണ് എന്നാണ് വിവരം. കുട്ടിയെ കോഴിക്കോടുള്ള വിക്റ്റിംസ് സെന്ററിലേക്ക് നേരത്തേ മാറ്റിയിരുന്നു.