ചെങ്ങോട്ടുകാവിലെ നെല്‍വയലില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി
ചെങ്ങോട്ടുകാവ്: മധ്യവയസ്കനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ ശിവരാജനെയാണ് ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള ഞാണംപൊയില്‍ പൈങ്ങോട്ടുകുനി വയലില്‍ വിദ്യാതരംഗിണി സ്കൂളിന്റെ വടക്കുഭാഗത്തായാണ് മൃതദേഹം കിടന്നിരുന്നത്. ശിവരാജന്റെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. വയലിലെ ചളിവെള്ളത്തില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കൂലിപ്പണിക്കാരനായിരുന്നു ശിവരാജന്. കോഴിക്കോടുള്ള ഭാര്യവീട്ടിലും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ബന്ധുവീട്ടിലും താമസിച്ചിരുന്ന ശിവരാജന് സ്വന്തമായി വീടില്ലായിരുന്നുവെന്ന് കലോപ്പൊയില്‍ വാര്‍ഡ് മെമ്പര്‍ ജയശ്രീ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്നലെ രാത്രി എട്ടുമണിയോടെ ബന്ധുവീട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ശിവരാജന് എന്നും അവര്‍ പറഞ്ഞു.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. കൊവിഡ് പരിശോധന നടത്തിയ ശേഷം നാളെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.