ചിത്രകാരൻ സായിപ്രസാദിന് അവാർഡ്
പി.എസ്.കുമാർ കൊയിലാണ്ടി
കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ കലാരത്‌നം ഫൗണ്ടേഷന്‍ ഓഫ് ആര്‍ട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തില്‍ നടത്തിയ ടോപ്ണ്‍ ടെന്‍ലൈന്‍ ആര്‍ട്ട് എക്‌സിബിഷനില്‍ കേരളത്തില്‍ നിന്നുള്ള സായി പ്രസാദ് ചിത്രകൂടം ഒന്നാം സമ്മാനം കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നുള്ള ചിത്രകാരനാണ് സായിപ്രസാദ് ചിത്രകൂടം.
പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം. വി ദേവന്‍, ജി. രാജേന്ദ്രന്‍, എന്നിവരില്‍ നിന്ന് പരിശീലനം നേടി. മലയാള കലാഗ്രാമം, ന്യു മാഹിയില്‍ നിന്ന് ഗ്രാഫിക്‌സ് ആന്‍ഡ് പ്ലാസ്റ്റിക്ക് ആര്‍ട്ടില്‍ അഞ്ചു വര്‍ഷ ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചിത്രകലയില്‍ ബി. എഫ്. എ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. അതേ വര്‍ഷം തന്നെ അദ്ദേഹം തന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ ചിത്രകൂടം എന്ന പേരിലൊരു ചിത്രകലാ കൂട്ടായ്മ ആരംഭിച്ചു. കൊയിലാണ്ടി കൊരയങ്ങാട്കലാക്ഷേത്ര മുള്‍പ്പെടെ പരിസര പ്രദേശങ്ങളിലെയും യുവജന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചിത്രകലാപരിശീലനം നല്‍കി വരുന്ന കേന്ദ്രമായി ചിത്രകൂടം പ്രവര്‍ത്തിക്കുന്നു.
അക്രിലിക്ക്, വാട്ടര്‍ കളര്‍ എന്നീ മാധ്യമങ്ങളിലാണ് പ്രധാനമായും സായിപ്രസാദ് വര്‍ക്ക് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ആശയങ്ങളും രൂപങ്ങളും സുന്ദരവും ആകര്‍ഷകവുമാണ്. ”റിയലിസത്തിനും ഇംപ്രഷനിസത്തിനും ഇടയിലുള്ള ഒരു നേര്‍ത്ത അതിര്‍ത്തിയില്‍” എന്ന് ഒരിക്കല്‍ എം വി ദേവന്‍ സായിപ്രസാദിന്റെ ചിത്രങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ചെന്നൈ, ബംഗ്ലൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലും ഓണ്‍ലൈനില്‍ ദേശീയ അന്തര്‍ദേശീയ ഗ്രൂപ്പ് എക്‌സിബിഷനുകളും സായി പ്രസാദ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പുകള്‍, ശില്പശാലകള്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.
ഗ്രെനൊബെല്‍ (ഫ്രാന്‍സ്), ബുഡാപെസ്റ്റ് (ഹങ്കറി), സന (യെമന്‍) യു. കെ , സ്വിറ്റ്‌സ്വര്‍ലണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വില്‍ക്കപ്പെട്ടിട്ടുണ്ട് അതിനൊപ്പം കലാന്‍ഗന്‍ ഫൗണ്ടേഷന്‍ നടത്തിയ സാല്‍കാനയാ ഭാരത് പ്രോഗ്രാമില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, ഡോ. എ പി ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ പ്രത്യേക പരാമര്‍ശം, കലാരത്‌ന ഗോള്‍ഡ് മെഡല്‍ 2020, ഉള്‍പ്പെടെ പന്ത്രണ്ടോളം നാഷണല്‍ ലെവല്‍ അവാര്‍ഡുകള്‍ ലോകം നിശ്ചലമായ കോവിഡ് കാലത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക