ചിത്രകലാ അധ്യാപകന്‍ കുമാരന്‍ മാസ്റ്ററെ അനുമോദിച്ച് ചിരുതകുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്


പേരാമ്പ്ര: കമ്പനി ഓഫ് ആര്‍ട്ടിസ്റ്റ് ഫോര്‍ റേഡിയന്‍സ് ഓഫ് പീസിന്റെ പെയിന്റിംഗ് കോണ്ടസ്റ്റ് അവാര്‍ഡ് ലഭിച്ച ചിത്രകലാ അധ്യാപകന്‍ കുമാരന്‍ മാസ്റ്ററെ അനുമോദിച്ചു. ചിരുതകുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുമോദിച്ചത്.

സംസ്ഥാന യുവജന കമ്മീഷന്‍ മെമ്പര്‍ എസ്.കെ സജീഷും പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്തും ചേര്‍ന്ന് തരംഗത്തിന് വേണ്ടി കുമാരന്‍ മാസ്റ്റര്‍ക്ക് ഉപഹാരം കൈമാറി. അനുമോദന ചടങ്ങില്‍ ക്ലബ്ബ് മെമ്പര്‍മാരായ അജയ് വിഷ്ണു, സുബിന്‍, വിമല്‍, പ്രജീഷ്, സായന്ത് എന്നിവര്‍ പങ്കെടുത്തു.