ചിങ്ങപ്പുലരിയില്‍ മേപ്പയൂരിലെ കര്‍ഷക കോണ്‍ഗ്രസ് കര്‍ഷക സംഗമം സംഘടിപ്പിച്ചു; മുതിര്‍ന്ന കര്‍ഷകര്‍ക്ക് ആദരവ്‌


മേപ്പയ്യൂര്‍: കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങപ്പുലരിയില്‍ കര്‍ഷക സംഗമം നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.പി നാരായണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.പി കുഞ്ഞികൃഷ്ണന്‍ നായര്‍ ആദ്ധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉപഹാരം നല്‍കി ആദരിച്ചു. മുതിര്‍ന്ന കര്‍ഷകരായ മുറിച്ചാണ്ടി സൂപ്പി, കൊല്ലന്റെ കണ്ടി കുത്തിരാമന്‍, ചാത്തോത്ത് കൃഷ്ണന്‍, കേളോത്ത് രാമകൃഷ്ണന്‍, കുഞ്ഞമ്മദ് മണാട്ടിടത്തില്‍, കോറോത്ത് നാരായണന്‍ നായര്‍, എം മനോഹരമാരാര്‍, തൂങ്കുഴിയില്‍ പ്രകാശന്‍ എന്നിവരെയാണ് ആദരിച്ചത്.

കര്‍ഷക ബില്ലിനെതിരെ പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇ കെ മുഹമ്മദ് ബഷീര്‍ പ്രഭാഷണം നടത്തി. സി പി നാരായണന്‍, യു. എന്‍ മോഹനന്‍, നിധിന്‍ വിളയാട്ടൂര്‍, കൂനിയത്ത് നാരായണന്‍, എം. വി ചന്ദ്രന്‍ ,ആന്തേരി ഗോപാലകൃഷ്ണന്‍ , കെ. സി. കെ കൃഷ്ണന്‍, ജിതിന്‍ അശോകന്‍, പി സി രാജേന്ദ്രന്‍ , ശ്രീനിലയം വിജയന്‍, പറമ്പാട്ട് സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.