ചാലിക്കരയിലെ കാലിക്കറ്റ് സര്‍വകലാശാല റീജണല്‍ സെന്ററില്‍ പി.ജി കോഴ്‌സിന് സീറ്റൊഴിവ്


പേരാമ്പ്ര: ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല റീജണല്‍ സെന്ററില്‍ എംഎസ്ഡബ്ല്യു കോഴ്‌സില്‍ എസ്.സി/എസ്.ടി, ഇ.ഡബ്ല്യൂഎസ് /ലക്ഷ്വദ്വീപ് /ഭിന്നശേഷി/ മുസ്ലീം/ ഇ.ടി.ബി /ഒ ബി സി
വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന്‍ ജനുവരി 20ന് രാവിലെ 11 മണിക്ക് നടക്കും.

ഈ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. സിഎപി രജിസ്്രേടഷന്‍ ഇല്ലാത്തവര്‍ക്കും അവസരം. എസ്.സി /എസ്.ടി / ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും.