ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാൻ; കയ്യൊപ്പു ചാർത്താൻ രഞ്ജിത്ത്


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ നിയമിക്കും . നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ.

ഒരു മെയ് മാസ പുലരിയോടെ തന്റെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം ആരംഭിക്കുകയായിരുന്നു. മലയാള സിനിമ ചരിത്രത്തിൽ തന്നെ മികച്ച ക്ലാസ്സിക്കുകകളിൽ ഒന്നായ ‘ദേവാസുരം’ സിനിമയിലെ രഞ്ജിത്തിന്റെ സ്ഥാനത്തിനും മാറ്റു കൂട്ടി. തുടർന്ന് ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം, നരസിംഹം തുടങ്ങി പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നുമോർക്കുന്ന ഒരു പിടി മികവാർന്ന സിനിമകളിലൂടെ മലയാള ചലച്ചിത്രത്തിലെ ‘വല്യേട്ടൻ’ ആയി രഞ്ജിത്ത്.

മികച്ച തിരക്കഥകളുടെ പ്രഭുവായി വാഴുമ്പോഴാണ് സംവിധായകന്റെ വേഷമണിഞ്ഞാലോ എന്ന മോഹം ഉദിക്കുന്നത്. അങ്ങനെ 2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകനുമായി. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങി മൺ മറയാത്ത അനേകം സിനിമകൾ രഞ്ജിത്ത് മാജിക്കിൽ വിരിഞ്ഞു. ഒരു നല്ല നടൻ എങ്ങനെയായിരിക്കണം എന്നതും ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം കാണിച്ചു. തിരക്കഥാകൃത്ത്, സംവിധായകൻ എന്നി പദവികളോടൊപ്പം അഭിനേതാവ് എന്ന പേരും തന്റെ സുവർണ്ണ ജീവിത കഥയിലെ അഴകുള്ള ഏടാണ്.

നിരവധി തവണ സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുമ്പോൾ ഗായകൻ എം ജി ശ്രീകുമാറാണ് സംഗീത നാടക അക്കാദമി ചെയർമാനാകുക. കമലിന്‍റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് രഞ്ജിത്തിന്‍റെ നിയമനം. സാധാരണ മൂന്നു വര്‍ഷമാണ് കാലാവധി. 2016ലായിരുന്നു കമലിന്‍റെ നിയമനം. കമലിന് കാലാവധി നീട്ടി നൽകുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് രഞ്ജിത്തിന്‍റെ നിയമനം സംബന്ധിച്ച് ധാരണയായത്.