ചരിത്രം ചിത്രങ്ങളായപ്പോൾ ഇന്ത്യയെ കണ്ടെത്താൻ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്സിൽ ‘നെഹ്‌റു’ എത്തി
മേപ്പയൂർ: സ്വാതന്ത്ര്യ സമര ചിത്ര രചന മത്സരത്തിൽ കൗതുകമായി കുട്ടി നെഹ്‌റു. ആസാദി കാ അമൃത മഹോത്സവം 2021ൻ്റെ ഭാഗമായി മേപ്പയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സമൂഹ ചരിത്ര ചിത്ര രചന മത്സരത്തിലാണ് വേറിട്ട അഥിതി എത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥി ആരുഷ് വി ഡലിഷ് നെഹ്റു വേഷത്തിലെത്തിയത്.
സർഗ്ഗ മുറ്റം വിദ്യാർത്ഥി ആദിഷ് ദിനേഷ് ചിത്രം വരച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകൻ പത്മൻകാരയാടിൻ്റെ ഉപ്പുസത്യാഗ്രഹ ഇൻസ്റ്റലേഷൻ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ നിഷിധ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ സുജാത, സ്റ്റാഫ് സെക്രട്ടറി സുധീഷ് ,കലാ അധ്യാപകൻ റഹ്മാൻ കൊഴുക്കല്ലൂർ എംടി ബാബു എന്നിവർ സംസാരിച്ചു.