ചങ്ങരോത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ ഓണ ചന്തയില്‍ നിലവാരമില്ലാത്ത പച്ചക്കറി വില്പന നടത്തിയതായി പരാതി


കടിയങ്ങാട്: കൃഷി ഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഓണ ചന്തയില്‍ നിലവാരമില്ലാത്ത പച്ചക്കറി വില്പന നടത്തിയതായി പരാതി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഓണസമൃദ്ധി കര്‍ഷക ചന്തയിലാണ് നിലവാരമില്ലാത്ത പച്ചക്കറി വില്പന നടത്തിയതായി പരാതി ഉയര്‍ന്നത്.

പഞ്ചായത്ത് കോമ്പണ്ടില്‍ നടന്ന ചന്തയിലാണ് നിന്നും കേട് ആയതും, നിലവാരം കുറഞ്ഞതും വാടി പഴുപ്പും പൂപ്പലും ബാധിച്ച ഉപയോഗ യോഗ്യമല്ലാത്തതുമായ പച്ചക്കറികളാണ് വില്‍പ്പനക്ക് വെച്ചിരുന്നതെന്നാണ് ആരോപണമുയര്‍ന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും കൃഷി ഭവന്റെ ഔദ്യോഗിഗ ഗ്രൂപ്പിലും ചര്‍ച്ചയാവുകയും വിവാദങ്ങള്‍ ഉയരാന്‍ ഇടയാവുകയും ചെയ്തു.

ഓണത്തിന് പച്ചക്കറി പൊതുമാര്‍ക്കറ്റില്‍ കുറഞ്ഞ വിലക്ക് സുലഭമാണന്നിരിക്കെ സര്‍ക്കാര്‍ കൃഷിഭവനിലൂടെ കോവിഡ് കാലത്ത് നടത്തുന്ന ധനദുര്‍വിനിയോഗത്തിനെതിരെ പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു.