ചങ്ങരോത്ത് വീണ്ടും എല്‍.ഡി.എഫിനൊപ്പം; സി.ഡി.എസ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ സി.ഡി.എസ് ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. ചെയര്‍പേഴ്‌സണായി അനിയ യു, വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ സുധീഷ് എന്നിവരാണ് സ്ഥാനമേറ്റത്. ആര്‍.ഒ ബിജു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു

പത്തൊമ്പതില്‍ 16 സീറ്റ് നേടിയാണ് ഇത്തവണ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ഏഴ് സീറ്റ് ലഭിച്ച യു.ഡി.എഫിന് ഇത്തവണ മൂന്നില്‍ തൃപ്തിപ്പെടേണ്ടി വന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, എ.എസ് സുജീഷ്, മുന്‍ ചെയര്‍ പേഴ്‌സണ്‍ പി കെ രമ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.