ചങ്ങരോത്ത് രണ്ട് വയസുള്ള പശുക്കുട്ടന്‍ കനാലില്‍ വീണു; രക്ഷകരായി പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്


പേരാമ്പ്ര: ചങ്ങരോത്ത് രണ്ട് വയസ് മാത്രം പ്രായമുള്ള പശുക്കുട്ടന്‍ കനാലിലെ സൈഫണില്‍ വീണു. കല്ലൂര്‍ക്കാവ് ക്ഷേത്രത്തിന് സമീപം പാറക്കാത്ത് ബീരാന്‍ കുട്ടിയുടെ പശുക്കുട്ടനാണ് 15 അടി താഴ്ചയുള്ള സൈഫണിലേക്ക് വീണത്. തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷിന്റെയും സീനിയര്‍ ഫയര്‍ ഓഫീസര്‍ പി.സി പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘം എത്തിയാണ് പശുക്കുട്ടനെ സുരക്ഷിതമായി പുറത്തെടുത്തത്.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബബീഷാണ് സൈഫണില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്ത്‌നം നടത്തിയത്. വി.കെ നൗഷാദ്, അന്‍വര്‍, സാലിഹ്, അജേഷ്, ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.