ചങ്ങരോത്ത് മുസ്‌ലിം ലീഗിന്റെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ; മലബാര്‍ സമരരക്തസാക്ഷികളെ സ്വാതന്ത്ര്യസമരരക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രനടപടിയ്‌ക്കെതിരെ പ്രതിഷേധം
കടിയങ്ങാട്: മലബാര്‍ സമര രക്തസാക്ഷികളെ സ്വാതന്ത്രസമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞഹമ്മദ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ടി.കെ റസാഖ് അധ്യക്ഷത വഹിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സംസ്ഥാനഭാഗമായി മുസ്ലിംലീഗ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍, വിശ്വന്‍ മാസ്റ്റര്‍ മരുതോളി (സി.പിഎം), ഒ.ടി രാജന്‍ മാസ്റ്റര്‍ (സി.പിഐ), ശ്രീനി മനത്താനത്ത് (എന്‍.സി പി), കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുള്‍ ലത്തീഫ്, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, റഷീദ് മാസ്റ്റര്‍ കുനിയില്‍, കെ.സി ഇസ്മായില്‍ മാസ്റ്റര്‍, കെ.കെ അമ്മത് ഹാജി, കെ.സി. മൊയ്തു, മാലൂ പൊയില്‍ മുഹമ്മദ്, സൂപ്പി ഇടിവെട്ടി, ജാസിം മുഹമ്മദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം പുതുശ്ശേരി നന്ദിയും പറഞ്ഞു.