ചങ്ങരോത്ത് മുതുവണ്ണാച്ചയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം അജ്ഞാതര്‍ നശിപ്പിച്ചു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ കോണ്‍ഗ്രസിന്റെ കൊടിമരവും പതാകയും അജ്ഞാതര്‍ നശിപ്പിച്ചു. കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി.സരീഷ് ഉദ്ഘാടനം ചെയ്തു.

ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എം.പി.സജീഷ് അധ്യക്ഷനായി. പ്രകാശന്‍ കന്നാട്ടി, എന്‍.എസ്.നിധീഷ്, അരുണ്‍ പെരുമന, ഓടോങ്കണ്ടി കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് കുന്നത്ത് ബിജു, എ.ടി.രവീന്ദ്രന്‍, എന്‍.ജയശീലന്‍, അനൂപ് നടുക്കണ്ടി, അസീസ് കരിമ്പാലക്കണ്ടി, സന്തോഷ് കോശി എന്നിവര്‍ നേതൃത്വം നല്‍കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.