ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ഗംഗാധരന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വടക്കുമ്പാട് സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററുമായ സി.ഗംഗാധരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടിയിയില്‍ അംഗമാവുകയും കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ചുമതല വഹിക്കുയും ചെയ്തു. ചങ്ങരോത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാത്വംവീട്ടില്‍ പത്മാവതി അമ്മയാണ് ഭാര്യ. വസന്തകുമാരി ( പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപിക), രത്‌നകുമാരി (വടക്കുമ്പാട് ഹൈസ്‌കൂള്‍ റിട്ട. ഡെപ്യൂട്ടി എച്ച്.എം), ഗിരീശന്‍ (നോവ ഇലക്ട്രോണിക്‌സ്, കുറ്റ്യാടി), പരേതയായ ഗീത എന്നിവര്‍ മക്കളാണ്.

മരുമക്കള്‍ : പി.വി ശ്രീനിവാസന്‍ (മുന്‍ ഹെഡ് മാസ്റ്റര്‍ സി.എം.സി ഹൈസ്‌കൂള്‍, എലത്തൂര്‍), അശോകന്‍ (റിട്ടയേര്‍ഡ് ടീച്ചര്‍, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട്), ജിനീഷ (അധ്യാപിക, ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടകര), കമ്മട്ടേരി ഗംഗാധരന്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, പി ഡബ്ല്യൂ ഡി, കോഴിക്കോട്).