ചങ്ങരോത്ത് പഞ്ചായത്ത് 12-ാം വാർഡിൽ ചെറുകുപ്പ-ഓച്ചറോത്ത് റോഡിന് സ്ഥലം വിട്ടുനൽകി


കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെറുകുപ്പ-ഓച്ചറോത്ത് റോഡിന് വേണ്ടി പൊതുജനങ്ങൾ വിട്ടു നൽകിയ സ്ഥലം പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തൽ പ്രഖ്യാപന പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയാട്ട് ബഷീർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ, വാർഡ് മെമ്പർ കെ. മുബഷിറ, പത്മിനി, റഷീദ് മാസ്റ്റർ, സാബു മാസ്റ്റർ, തന്തമലയിൽ ബാലകൃഷ്ണൻ, സി.എം. ഹമീദ്, ദിനേശൻ, സുരേഷ്, ജംഷീർ, രാജീവൻ, ജമാൽ, മൂസ്സ മുസ്ലിയാർ, ഒ.സി. പോക്കർ, ശ്രീജിത്ത്, മായൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.