ചങ്ങരോത്ത് പഞ്ചായത്തിൽ സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു



പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 15 സ്കൂളുകളിലെ 4682 കുട്ടികൾക്കുള്ള സാനിറ്റൈസർ, മാസ്ക്, പൾസ് ഓക്സി മീറ്റർ, ഹാന്റ് വാഷ് എന്നിവയടങ്ങിയ കോവിഡ് പ്രതിരോധ കിറ്റുകളാണ് വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്‌ഘാടനം നിർവ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ സ്കൂളുകൾക്കും എന്ത് ആവശ്യത്തിനു വേണ്ടിയും ഗ്രാമപഞ്ചായത്തിനെ ബന്ധപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് ടി.പി റീന അധ്യക്ഷയായി. ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. അരവിന്ദാക്ഷൻ, വാർഡ് മെമ്പർമാരായ സൽമാൻ മാസ്റ്റർ, കെ.ടി. മൊയ്‌തീൻ എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലയാട്ട് ബഷീർ സ്വാഗതവും ചെറിയ കുമ്പളം എ.പി സ്കൂളിലെ അധ്യാപകനും ഇംപ്ലിമെന്റ് ഓഫീസറുമായ സാം ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.