ചങ്ങരോത്ത് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു
ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കട്ടിലുകള്‍ വിതരണം ചെയ്തത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട 95 ഗുണഭോക്താക്കള്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്.
പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി കട്ടിലുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുമേഖല സ്ഥാപനമായ കാഡ്‌കോയില്‍ നിന്നാണു വിതരണത്തിനായി കട്ടില്‍ സ്വീകരിച്ചതെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.
കടിയങ്ങാട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന അധ്യക്ഷത വഹിച്ചു. എം.അരവിന്ദാക്ഷന്‍ (വികസന കാര്യം കമ്മിറ്റി ചെയര്‍മാന്‍), പാളയാട്ട് ബഷീര്‍ (ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍), കെ.വി അശോകന്‍, എന്‍.പി സത്യവതി, പി.കെ പ്രകാശിനി, വി.കെ സുമതി, ആതിര.കെ, ഇസ്മയില്‍, ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുധീഷ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ നന്ദിയും പറഞ്ഞു.