ചങ്ങരോത്ത് പഞ്ചായത്തില്‍ ‘നാടാകെ നാടന്‍ കോഴി’ പദ്ധതിക്ക് തുടക്കമായി
പേരാമ്പ്ര: നാല് വര്‍ഷത്തിനുള്ളില്‍ മുട്ട ഉദ്പാദനത്തില്‍ സ്വയംപര്യാപ്ത ഗ്രാമം എന്ന ലക്ഷ്യം നടപ്പിലാക്കാനായി
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘നാടാകെ നാടന്‍ കോഴി’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് 2000 കോഴികളെ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രഡിഡന്റ് ടി.പി റീന അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ.പി ആശോകന്‍, എന്‍.പി സത്യാവതി, ആതിര.കെ, ജാനു.എന്‍.വി, ഫാത്തിമ, അബ്ദുള്‍ സല്‍മാന്‍, എന്നിവര്‍ സംസാരിച്ചു. ശബരീഷ് എസ് സ്വാഗതവും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.