ചങ്ങാരോത്ത് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ ഓണ ചന്തയില്‍ നിലവാരമില്ലാത്ത പച്ചക്കറി വില്പന നടത്തിയതായി പരാതി
കടിയങ്ങാട്: ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി കര്‍ഷക ചന്തയില്‍ നിലവാരമില്ലാത്ത പച്ചക്കറി വില്പന നടത്തിയതായി പരാതി. പഞ്ചായത്ത് കോമ്പണ്ടില്‍ നടന്ന ചന്തയില്‍ നിന്നും കേട് ആയതും, നിലവാരം കുറഞ്ഞതും വാടി പഴുപ്പും പൂപ്പലും ബാധിച്ച ഉപയോഗ യോഗ്യമല്ലാത്തതുമായ പച്ചക്കറികള്‍ വില്‍പ്പനക്ക് വെച്ചത് പൊതുജനം സോഷ്യല്‍ മീഡിയയിലും കൃഷി ഭവന്‍ ഔദ്യോഗിഗ ഗ്രൂപ്പിലും ചര്‍ച്ചയാവുകയും വിവാദങ്ങള്‍ ഉയരാന്‍ ഇടയാവുകയും ചെയ്തു.
കേരളീയര്‍ പവിത്രമായി ആഘോഷിക്കുന്ന ഓണത്തിന് പച്ചക്കറി പൊതു മാര്‍ക്കെറ്റില്‍ കുറഞ്ഞ വിലക്ക് സുലഭമാണന്നിരിക്കെ സര്‍ക്കാര്‍ കൃഷിഭവനിലൂടെ കോവിഡ് കാലത്ത് നടത്തുന്ന ധനദുര്‍വിനിയോഗത്തിനെതിരെ പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. അഷ്റഫ് ഇല്ലത്തിന്റെ അധ്യക്ഷത വഹിച്ചു. പി.കെ ഇബ്രാഹിം മാസ്റ്റര്‍ ഉത്ഘാടനം ചയ്തു.
സി എം ഹമീദ്, മുഹമ്മദ് മാകൂല്‍, സവാദ് തെരുവത്ത് , പി കെ മുഹമ്മദ്, റഫീഖ് സി എം സംസാരിച്ചു. എ. കെ സുബൈര്‍ സ്വാഗതവും അസീസ് കൊറോത്ത് നന്ദിയും പറഞ്ഞു.