ചങ്ങരോത്തെ കോൺഗ്രസ് നേതാവായിരുന്ന സി.പി. രാജനെ അനുസ്മരിച്ചു


കടിയങ്ങാട്: ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായിരുന്ന സി.പി. രാജന്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി. അനുസ്മരണയോഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.ടി. സരീഷ് ഉദ്ഘാടനം ചെയ്തു.

കെ.വി. രാഘവൻ മാസ്റ്റർ, ഇ.വി. ശങ്കരൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പ്രകാശൻ കന്നാട്ടി, വിനോദൻ കല്ലൂർ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എസ്. സുനന്ദ്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീസ് കരിമ്പാലൻകണ്ടി, രജീഷ് പാലേരി, വി.പി. മൊയ്തു തുടങ്ങിയവർ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.