ചങ്ങരോത്തും,കൂത്താളിയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍; അതീവ ജാഗ്രത, കര്‍ശന നിയന്ത്രണങ്ങള്‍, വിശദമായി നോക്കാം


പേരാമ്പ്ര: ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും, അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും ഉള്‍പ്പെടുത്തി. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡി യില്‍ ആയിരിക്കും. ഈ അടിസ്ഥാനത്തിലാണ് ഇളവുകളെ തരംതിരിച്ചിരിക്കുന്നത്

ചങ്ങരോത്ത്,കൂത്താളി തുടങ്ങിയ പഞ്ചായത്തുകള്‍ പേരാമ്പ്ര മേഖലയില്‍ ഡി കാറ്റഗറിയില്‍ വരുന്നതാണ്. ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. പ്രദേശങ്ങളില്‍ കൊവിഡ് പരിശോധനകള്‍ കര്‍ശനമാക്കും, അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രദേശത്ത് സെക്ട്രല്‍ മജിസ്‌ട്രേറ്റ്മാരുടെയും,ആരോഗ്യവകുപ്പിന്‌റേയും നേതൃത്വത്തില്‍ കര്‍ശന പരിശോധന നടപ്പിലാക്കും.