ചക്കിട്ടപ്പാറയില്‍ മൂന്നാമത്തെ വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു


പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മൂന്നാമത്തെ വാക്‌സിനേഷന്‍ കേന്ദ്രം ഗ്രാമപഞ്ചായത്തിന്റെ ഇടപെടലിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ മുതുകാട് കളക്റ്റീവ് ഫാം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ അനുവദിച്ചു. ജൂണ്‍ 23 ന് രാവിലെ 10 മണി മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അറിയിച്ചു.