ചക്കിട്ടപ്പാറയില്‍ പുതിയ രോഗികളില്ല; പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 38 പേര്‍ക്ക്, വിശദമായ കണക്കുകള്‍ നോക്കാം


പേരാമ്പ്ര: അമ്പതില്‍ താഴെ കൊവിഡ് കേസുകളാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 48 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കൂത്താളി പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. പന്ത്രണ്ട് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്താളി ഒഴികെയുള്ള മറ്റു പഞ്ചായത്തുകളില്‍ പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചക്കിട്ടപ്പാറയില്‍ ഇന്നാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 3
അരിക്കുളം – 4
ചക്കിട്ടപ്പാറ – 0
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 2
കായണ്ണ – 3
കീഴരിയൂര്‍- 1
കൂത്താളി – 12
മേപ്പയ്യൂര്‍ – 6
നൊച്ചാട്- 4
തുറയൂര്‍ – 2