ചക്കിട്ടപ്പാറയില്‍ തേനീച്ച കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തില്‍ തേനീച്ച കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിന്റെയും, സ്റ്റാര്‍സ് കോഴിക്കോടിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തേനീച്ച കര്‍ഷകരുടെ രണ്ടാമത്തെ ബാച്ചിലെ കര്‍ഷകര്‍ക്കാണ് പരിശീലനം ആരംഭിച്ചത്. രണ്ടാമത്തെ ബാച്ചിന്റെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു.

ആയിരത്തോളം കര്‍ഷകരെ പരിശീലിപ്പിച്ച് സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി പഞ്ചായത്ത് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തേനീച്ച വളര്‍ത്തല്‍ പ്രോജക്ട്. ഇതിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നത്. ഹോര്‍ട്ടി കോര്‍പ്പ് ഉദ്യോഗസ്ഥന്‍ മുരളീധരന്‍, സി.വൈ.ഡി വയനാട് കൃഷ്ണന്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് ക്ലാസെടുത്തു. നാല്‍പ്പത് കര്‍ഷകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

ചടങ്ങില്‍ സ്റ്റാര്‍സ് ഡയറക്ടര്‍ ഫാദര്‍. ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാര്‍സ് പ്രോജക്ട മാനേജര്‍ റോബിന്‍ മാതൃവ് സ്വാഗതവും ജലജീവന്‍ മിഷന്‍ കമ്മ്യൂണിറ്റി മൊബിലൈസര്‍ ആദിത്യ നന്ദിയും പറഞ്ഞു.