ചക്കിട്ടപ്പാറയില്‍ 124 ലക്ഷം രൂപയുടെ പദ്ധതികള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ പഞ്ചായത്ത് തീരുമാനം; അടിയന്തരമായി പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ ഏതെല്ലാം? നോക്കാം വിശദമായി


പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ 124 ലക്ഷം രൂപയുടെ പദ്ധതികള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ തീരുമാനം. സെപ്റ്റംബര്‍ 29ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

അടിയന്തരമായി പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍:

എം.സി.എഫ് ഷെഡ് നിര്‍മാണത്തിന്റെ വിപുലീകരണത്തിനുവേണ്ടി 7,40000 രൂപ

കമ്മ്യൂണിറ്റി ഹാളിന്റെ അടിയന്തര ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി 739000 രൂപ

അംഗന്‍വാടികളുടെ സൗന്ദര്യവത്കരണത്തിനും നവീകരണത്തിനും വൈദ്യുതീകരണത്തിനുമായി 21 ലക്ഷം രൂപ

എയ്ഡഡ് സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മാണത്തിനുവേണ്ടി 31 ലക്ഷം രൂപ.

കടന്ത്ര പുഴയുടെ നവീകരണത്തിനുവേണ്ടി 10 ലക്ഷം രൂപ

ഗണപതിമുക്കം റോഡിന് 10 ലക്ഷം രൂപ

ആയുര്‍വേദ ഡിസ്‌പെന്‍സറി എട്ട് ലക്ഷം രൂപ

നാലാം ബ്ലോക്ക് കോളനി റോഡിന്റെ നിര്‍മാണത്തിനായി 35 ലക്ഷം രൂപ

ചക്കിട്ടപ്പാറ ബസ് വെയിറ്റിങ് ഷെഡ് പുനര്‍നിര്‍മാണത്തിനുവേണ്ടി ആറുലക്ഷം രൂപ

നീന്തല്‍കുള നിര്‍മാണത്തിന് 15ലക്ഷം രൂപ