ചക്കിട്ടപ്പാറ പൂഴിത്തോടിലെ മലച്ചെരുവിലുള്ള ആദിവാസി ഊരുകളെ ചേര്‍ത്ത് പിടിച്ച് പഞ്ചയാത്ത്; ജീവകാരുണ്യമിഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു


ചക്കിട്ടപ്പാറ: കൊവിഡ് മാഹാമാരിക്കിടയിലും ജനങ്ങളെ നെഞ്ചോട് ചേര്‍ത്ത് ചക്കിട്ടപ്പാറ പഞ്ചായത്ത്. പൂഴിത്തോടിലെ മലച്ചെരുവിലുള്ള ആദിവാസി ഊരുകളിലുള്ളവര്‍ക്ക് ജീവകാരുണ്യ മിഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയതു. ഊരിലെ പതിമൂന്ന് വീടുകളിലേക്കാണ് പച്ചക്കറിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത് , റഷീദ് മുതുകാട് , അനീഷ്, സെയ്ഫ് , രാജീവന്‍ , റഷീദ് , പ്രബീഷ് മാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ മിഷന്റെ പ്രവര്‍ത്തനം. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വി.കെ ഹസീനയുടെ സാനിധ്യത്തിലാണ് ഭക്ഷ്യക്കിറ്റുകളുടെ വിതരണം ചെയ്തത്.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശിയുടെ വാര്‍ഡിലാണ് ആദിവാസി കാളനി ഉള്‍പ്പെടുന്നത്. മികച്ച രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. കോളനിവരെ കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.