ചക്കിട്ടപ്പാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെല്‍ത്ത് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം


പേരാമ്പ്ര: സംസ്ഥാന സർക്കാറിൻ്റെ വികസന പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിലെ എട്ടു വാർഡുകൾ ഉൾപ്പെടുന്ന പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനു മുന്നോടിയായുള്ള ആദ്യ യോഗം ചെമ്പനോട പാരീഷ് ഹാളിൽ നടന്നു.

സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കി എല്ലാ സേവനങ്ങളും സാധ്യമാക്കി തീർക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യമെന്നു യോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു പറഞ്ഞു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികുമാർ പേരാമ്പ്ര, ഡോ.പി.ആർ ഷാമിൻ, ഡോ.പി.കെ ജാസ്മിൻ, ഹെൽത്ത് സൂപ്പർ വൈസർ സി.എച്ച് ഖാലിദ്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ എം.എം പ്രദീപൻ, കെ.എ ജോസ് കുട്ടി, ലൈസ ജോർജ്, സി.കെ ശശി, ആലീസ് പുതിയേടത്ത്, രാജേഷ് തറവട്ടത്ത്, ബിന്ദുവത്സൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാജു പാലമറ്റം, ആവള ഹമീദ്, റ്റോമി മണ്ണൂർ എന്നിവർ പങ്കെടുത്തു.