ചക്കിട്ടപ്പാറ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ഒന്നാം കർഷക കമ്മീഷൻ സിറ്റിങ് നവംബർ 13 ന് കൂരാച്ചൂണ്ടിൽ നടക്കും


പേരാമ്പ്ര: കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമായി രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ നിയമിച്ച ഒന്നാം കർഷക കമ്മീഷന്റെ സിറ്റിങ്ങുകൾ നവംബർ 13, 14 തിയ്യതികളിൽ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിലേയും കാർഷിക മേഖലകളിൽ ചെന്ന് കർഷകരെ നേരിട്ട് കണ്ട് സിറ്റിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാറിലേക്കും ബന്ധപ്പെട്ട അധികാരികളിലേക്കും എത്തിക്കുകയാണ് കർഷക കമ്മീഷന്റെ ലക്ഷ്യം.

കട്ടിപ്പാറ മുതൽ ചക്കിട്ടപ്പാറ വരെയുള്ള പഞ്ചായത്തുകളിലെ കർഷകരെ കാണുന്നതിനും പ്രശ്നങ്ങൾ കേൾക്കുന്നതിനുമായി നവംബർ 13 ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറയിൽ കമ്മീഷൻ സിറ്റിംഗ് നടത്തുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കൂരാച്ചുണ്ട് വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രധാന കർഷക സംഘടന പ്രതിനിധികൾ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സ്വാഗതസംഘം ചെയർമാനായി ഷാജു ജോർജ് മുണ്ടന്താനത്തെയും കൺവീനറായി സണ്ണി പാരഡൈസിനെയും ട്രഷററായി കൂര്യൻ ചെമ്പനാനിയേയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി സലീം പുല്ലടി , സണ്ണി പ്ലാത്തോട്ടം , മാർട്ടിൻ മാനുവൽ , സണ്ണി കൊമ്മറ്റം, ബാബു പൈകയിൽ , ജിജോ തോമസ്, ജോസ് അറക്കൽ, സെമിലി സുനിൽ ,സനീഷ് ജെയിംസ്, തോമസ്കുട്ടി ചെമ്മാച്ചേൽ എന്നിവരെയും തിരഞ്ഞെടുത്തു.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ജോയി കണ്ണൻചിറ, അഡ്വ. സുമിൻ. എസ്. നെടുങ്ങാടൻ എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.