ചക്കിട്ടപാറയില്‍ ഹരിത ജൈവകര്‍ഷക സംഘം പച്ചക്കറിക്കൃഷിയിറക്കി


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ ഹരിത ജൈവകര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ചെങ്കോട്ടക്കൊല്ലിയില്‍ പച്ചക്കറിവിത്തുനടീല്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ രാജേഷ് തറവട്ടത്ത് അധ്യക്ഷനായി. ഡോ. കെ.എം. പ്രകാശ്, മോള്‍ജി, ജോസ് തകരപള്ളി, കുന്നംകണ്ടി ബിജു, സി.സി. നിര്‍മല, ഷൈനി പ്രകാശ്, ജോസ് ചൊവാറ്റുകുന്നേല്‍, അജു എന്നിവര്‍ പ്രസംഗിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.