ചക്കിട്ടപാറയില്‍ ഹരിത കര്‍മ്മസേനയ്ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ വിതരണം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, ബൂട്ട് യൂണിഫോമുകള്‍ തുടങ്ങിയവ വിതരണം ചെയ്തു. അതോടൊപ്പം കേരള സര്‍ക്കാര്‍ കിലയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ വെച്ച് നടന്ന ശില്‍പ്പ ശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വല്‍ത്സന്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെംമ്പര്‍മ്മാരായ വിനിഷ ദിനേശന്‍, ബിന്ദു സജി, പഞ്ചായത്ത് അസിറ്റന്റ് സെക്രട്ടറി സജിത്ത് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീന നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.