ചക്കിട്ടപാറയില്‍ ആരോഗ്യ പ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. പഞ്ചായത്തിലെ പത്താം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, കെ പി കെ ചോയി എന്നിവര്‍ സംസാരിച്ചു.