ചക്കിട്ടപാറയിലും കായണ്ണയിലും തുറയൂരിലും പൂജ്യം; പേരാമ്പ്ര മേഖലയില്‍ ഇന്ന് 32 കൊവിഡ് രോഗികള്‍ മാത്രം; ആശ്വാസമേകുന്ന കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസമായി ഇന്നത്തെ പ്രതിദിന കൊവിഡ് കണക്കുകള്‍. ഇന്ന് 32 പേര്‍ക്ക് മാത്രമാണ് മേഖലയില്‍ പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. ചക്കിട്ടപാറ, കായണ്ണ, തുറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒരു രോഗി പോലും പുതുതായി ഇല്ല.

മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ഉള്ളത്. പേരാമ്പ്ര, നൊച്ചാട് എന്നീ പഞ്ചായത്തുകളില്‍ ഏഴ് രോഗികള്‍ വീതം ഉണ്ട്. ഇന്നലെ ഈ പഞ്ചായത്തുകളില്‍ യഥാക്രമം അഞ്ച്, എട്ട് എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം.

അരിക്കുളത്തും കൂത്താളിയിലും ഓരോ കേസുകള്‍ വീതം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അരിക്കുളത്ത് രണ്ടും കൂത്താളിയില്‍ പൂജ്യവും കേസുകളാണ് ഇന്നലെ ഉണ്ടായിരുന്നത്. ഇന്നലെ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചങ്ങരോത്ത് പഞ്ചായത്തില്‍ ഇന്ന് അത് രണ്ടായി കുറഞ്ഞു.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 7
അരിക്കുളം – 1
ചക്കിട്ടപ്പാറ – 0
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 5
കായണ്ണ – 0
കീഴരിയൂര്‍- 4
കൂത്താളി – 1
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 7
തുറയൂര്‍ – 0


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.