ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ ചെമ്പ്ര ശാഖയുടെ നവീകരിച്ച കെട്ടിടം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സഹകരണ മേഖലയെ കൂടുതൽ ജനകീയമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന സഹകരണ പ്രസ്ഥാനം പൊതുജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണെന്നും ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ ചെമ്പ്ര ശാഖയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാ
ടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ഡെപ്പോസിറ് നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. സഹകരണം സംഘം ജോയിന്റ് രജിസ്ട്രാർ ടി. ജയരാജൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് സെക്രട്ടറി കെ.കെ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.
ഗിരിജ ശശി, വിനീത മനോജ്, നുസ്രത്ത് ടീച്ചർ, ഇ.എസ്. ജെയിംസ്, എം.ജെ. ത്രേസ്യ, ബിന്ദു വത്സൻ എ.ജി. ഭാസ്കരൻ, വി.വി. കുഞ്ഞിക്കണ്ണൻ, ബേബി കാപ്പുകാട്ടിൽ, പി.എം. ജോസഫ് മാസ്റ്റർ, വർഗീസ് കോലത്ത് വീട്ടിൽ, എം. സുർജിത്ത്, ഡോ. പി.ബി. സുരേഷ് കുമാർ, കോടേരി മൊയ്തി തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് സ്വാഗതവും കെ.പി. മനോഹരൻ നന്ദിയും പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.