ചക്കിട്ടപാറ സ്വദേശി മിഥുന്‍ ജിത്തിന്റെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച്; നമുക്കും കൈകോര്‍ക്കാം


പേരാമ്പ്ര: ചക്കിട്ടപാറ സ്വദേശി മിഥുന്‍ ജിത്തിന്റെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച്. ക്യാന്‍സര്‍ ബാധിതനായ ചക്കിട്ടപാറ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ മിഥുന്‍ ജിത്ത് സി.സിയുടെ തുടര്‍ ചികില്‍ത്സയ്ക്കുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് യുവജനപ്രസ്ഥാനം ബിരിയാണി ചലഞ്ചുമായി മുന്നോട്ട് വന്നിരിക്കുന്നത്.

മിഥുന്‍ ജിത്തിനെ വര്‍ഷങ്ങള്‍ക്ക് മുന്നെയാണു ക്യാന്‍സര്‍ പിടിപെടുന്നത്. രോഗ വിവരം പെട്ടന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ചതിനാല്‍ ഒരു പരിധിവരെ സുഖപെടുത്തുത്താന്‍ സാധിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായ് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ അടിയന്തരമായി സര്‍ജ്ജറി നിര്‍ദ്ദേശിച്ചു. സര്‍ജ്ജറിക്ക് വലിയ തുക ആവശ്യമായതിനാലാണ് ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ച് എന്നൊരാശയത്തിലേക്ക് എത്തിയത്. ഒരു ബിരിയാണിക്ക് നൂറ് രൂപ നിരക്കില്‍ ആവശ്യക്കാരുടെ വീട്ടില്‍ എത്തിച്ചു നല്‍കും.

മിഥുന്‍ ജിത്തിനെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തണമെങ്കില്‍ എല്ലാവരുടെയും സഹകരണം വേണം. അതിനാല്‍ ഞായറാഴ്ച നടക്കുന്ന ബിരിയാണി ചലഞ്ചില്‍ എല്ലാവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9847966303,9744891963, 8086569051 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.