ചക്കിട്ടപാറ പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി സ്‌കീം വര്‍ക്കേഴ്‌സ് സംയുക്ത സമിതി


പേരാമ്പ്ര:വിവിധ ആവശ്യങ്ങളുന്നയിച്ചു സ്‌കീം വര്‍ക്കേഴ്‌സ് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശ വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ എന്നിവര്‍ ചക്കിട്ടപാറ പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.

21000 രൂപ മിനിമം വേജസ് അനുവദിക്കുക, പ്രതിമാസം 10,000 രൂപ റിസ്‌ക് അലവന്‍സ് അനുവദിക്കുക, പെന്‍ഷന്‍ 10,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തിയത്. പഞ്ചായത്ത് മെമ്പര്‍ ഇ.പി നുസൃത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ കെ.ആലീസ്, ഇ.എം ശ്രീജിത്ത് എന്നിവരും സമര നേതാക്കളായ ഇ.ടി പ്രസന്ന, വി.ജെ ഏലിയാമ്മ, എം.എസ് മറിയാമ്മ, ബിന്ദു ജോര്‍ജ്, കെ.ഒ എത്സമ്മ, വി.ലത, ദേവി നരിനട, കെ.രാഗിണി, ജിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.