ചക്കിട്ടപാറ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കും


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊതുപരിശോധനയിൽ ഉൾപ്പെടെ ടി.പി.ആർ നിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ പ്ര​തി​രോ​ധ മു​ന്നൊ​രു​ക്കം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ അ​ടി​യ​ന്തി​ര​മാ​യി ചേ​ര്‍​ന്ന ബ​ന്ധ​പ്പെ​ട്ട സ​മി​തി യോ​ഗ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍​റ് കെ.​സു​നി​ല്‍ അ​റി​യി​ച്ചു.

മു​മ്പ് കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച​യോ​ടെ പു​നഃ​സ്ഥാ​പി​ക്കും. ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം, ആം​ബു​ല​ന്‍​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍, ഡി.​സി.​സി, ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍, വ​ള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തും.

നി​ര്‍​ണ്ണ​യി​ക്ക​പ്പെ​ട്ട ക്ല​സ്റ്റ​റു​ക​ള്‍​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നു കാ​ത്തു നി​ല്‍​ക്കാ​തെ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ള്‍ കാ​ല​വി​ളം​ബ​മി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ന്ന​ദ്ധ സേ​വ​ന​മെ​ന്ന നി​ല​യി​ല്‍ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നാ​ണു തീ​രു​മാ​നം.