ചക്കിട്ടപാറ പഞ്ചായത്തില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍, ഹോം കെയര്‍ ഗീവര്‍, ഡ്രൈവര്‍ തസ്തികകളിലേക്കാണ് നിയമനം.

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 22 ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും അപേക്ഷയുമായി പ്രസ്തുത ദിവസം ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബുധനാഴ്ച രാവിലെ 10.30, 11.30, 12.30 എന്നിങ്ങനെ സമയങ്ങളിലാണ് നടക്കുക.

ജാഗ്രതാ സമിതി – കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍
യോഗ്യത: എം.എസ്.ഡബ്ല്യു യോഗ്യതയോ തത്തുല്യമായ വിമന്‍സ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ യോഗ്യതയോ ഉള്ള (റെഗുലര്‍ ബാച്ചില്‍ പഠിച്ച ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള) വനിത

സായം സായംപ്രഭ – ഹോം കെയര്‍ ഗീവര്‍

പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം ജീറിയാട്രിക് കെയറില്‍ കുറഞ്ഞത് മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയായിരിക്കണം

ഹരിത കര്‍മ്മ സേന വാഹനം – ഡ്രൈവര്‍
ഏഴാം ക്ലാസ് പാസായിരിക്കണം.
മീഡിയം/ഹെവി ഗുഡ്‌സ്/ പാസഞ്ചര്‍ മോട്ടോര്‍ വെഹിക്കിള്‍ ഓടിക്കുന്നതിന് ഡ്രൈവേഴ്‌സ് ബാഡ്‌ജോടു കൂടിയ മൂന്നുവര്‍ഷത്തെ നിലവിലുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.