ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ എന്‍.കെ പ്രേമന്‍ അന്തരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ നേതാവുമായ എന്‍.കെ പ്രേമന്‍ അന്തരിച്ചു. ഹൃദയാഘദത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. അറുപത് വയസ്സാണ്.

ചക്കിട്ടപാറയിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു പ്രേമന്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ടോടെ മരണം സംഭവിച്ചു. പിതാവ് പരേതനായ ഇ.എന്‍ ദാമോദരന്‍ മാസ്റ്റര്‍.മാതാവ്: ദാക്ഷായണി അമ്മ. ഭാര്യ: കാര്‍ത്ത്യായനി. മകള്‍: പരേതയായ പ്രിയങ്ക.സഹോദരങ്ങള്‍: ശ്രീലത, ദിനേശന്‍, പ്രകാശന്‍.