ഗോ​ൾ​ഡ്​ പാ​ല​സ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മൂന്നുപേർക്ക് ജാമ്യം


കു​റ്റ്യാ​ടി: ഗോ​ൾ​ഡ്​ പാ​ല​സ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​ന്ന് പേ​ർ​ക്ക് ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ജ്വ​ല്ല​റി​യു​ടെ പ്ര​ധാ​ന പാ​ർ​ട്ണ​ർ​മാ​രാ​യ കു​ള​ങ്ങ​ര​ത്താ​ഴ കെ.​കെ. മു​ഹ​മ്മ​ദ്,​ കെ.​പി. ഹ​മീ​ദ്, പാ​ലേ​രി ചെ​റി​യ​കു​മ്പ​ളം സി.​കെ. ഹ​മീ​ദ് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്‌.

ഹ​മീ​ദ്, മു​ഹ​മ്മ​ദ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ഖ​ത്ത​റി​ൽ​നി​ന്ന് വ​രു​ന്ന വ​ഴി ഡ​ൽ​ഹി​യി​ലാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​ളി​വി​ലാ​യി​രു​ന്ന സി.​കെ. ഹ​മീ​ദ് സെ​പ്റ്റം​ബ​ർ 20ന് ​മ​ഞ്ചേ​രി​യി​ലാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ വി.​പി. സ​ബീ​ർ ആ​ഗ​സ്​​റ്റ്​ 29ന് ​പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കു​റ്റ്യാ​ടി ബ്രാ​ഞ്ച് മാ​നേ​ജ​ർ ക​ര​ണ്ടോ​ട് സ​ബീ​ൽ സെ​പ്റ്റം​ബ​ർ 22ന് ​പി​ടി​യി​ലാ​യി. കൂ​ടാ​തെ ജ്വ​ല്ല​റി​യു​ടെ ക​ല്ലാ​ച്ചി, പ​യ്യോ​ളി ശാ​ഖ​ക​ളു​ടെ മാ​നേ​ജ​ർ​മാ​രും അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. എ​ല്ലാ​വ​രും റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്.