ഗോവര്‍ധിനി പദ്ധതി; തുറയൂര്‍ പഞ്ചായത്ത് തല കാലിത്തീറ്റ വിതരണത്തിന് തുടക്കമായി


തുറയൂര്‍: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവര്‍ധിനി പദ്ധതിയുടെ ഭാഗമായുള്ള കാലിത്തീറ്റ വിതരണത്തിന് തുറയൂരില്‍ തുടക്കമായി. പാലച്ചുവട് ക്ഷീര സംഘത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് തുറയൂര്‍ പഞ്ചായത്ത് തല കാലിത്തീറ്റ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കന്നുകുട്ടികള്‍ക്ക് രണ്ടരവയസ്സുവരെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് പരിരക്ഷയും, 12,500 രൂപ വരെ കാലിത്തീറ്റയില്‍ സബ്‌സിഡിയും ലഭിക്കും. പാലച്ചുവട് സംഘത്തിന് കീഴിലെ അമ്പത് കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കര്‍ഷകരുടെ ഒര് കന്നുകുട്ടികള്‍ക്ക് മാത്രമേ ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുള്ളൂ.

സംഘം പ്രസിഡന്റ് എം ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പാലച്ചുവട് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ഷെസ്ന മുഹമ്മദലി പദ്ധതിയുടെ വിശദീകരണ ക്ലാസ്സ് നടത്തി. സംഘം സെക്രട്ടറി എം ദേവദാസന്‍ സ്വാഗതവും വെറ്ററിനറി ഡിസ്പെന്‍സറി അറ്റന്റന്റ് ബീന നന്ദിയും പറഞ്ഞു.