ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കുറ്റ്യാടിയില്‍ 13 കേസുകളെടുത്തുവെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയുടെ സബ്മിഷന് മുഖ്യമ്രന്ത്രിയുടെ മറുപടി


കു​റ്റ്യാ​ടി: ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 13 കേ​സു​ക​ളെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​സ​ർ​കോ​ട്​​ ഫാ​ഷ​ൻ ജ്വ​ല്ല​റി ത​ട്ടി​പ്പ്​ മാ​തൃ​ക​യി​ൽ​ കു​റ്റ്യാ​ടി​യി​ൽ ഗോ​ൾ​ഡ്​ പാ​ല​സ്​ എ​ന്ന സ്ഥാ​പ​നം നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച്​ പൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ കു​ഞ്ഞ​മ്മ​ദ്​​കു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു.

ജ്വ​ല്ല​റി​യു​ടെ മൂ​ന്ന്​ ശാ​ഖ​ക​ൾ വ​ഴി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ, തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​ക​ൾ, മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ സ്വ​ർ​ണം വാ​ങ്ങാ​ൻ നി​ക്ഷേ​പി​ച്ച​വ​ർ, തു​ട​ർ ചി​കി​ത്സ​ക്ക്​ വ​രു​മാ​ന​ത്തി​നാ​യി നി​ക്ഷേ​പി​ച്ച​വ​ർ, നി​ത്യ​ച്ചെ​ല​വി​നാ​യി നി​ക്ഷേ​പി​ച്ച​വ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ വ​ഞ്ചി​ക്ക​പ്പെ​ട്ടു. ആ​സൂ​ത്രി​ത​മാ​യി സ്​​ഥാ​പ​ന​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ട​മ​ക​ൾ എ​ടു​ത്തു​​മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​വ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഉ​ട​മ​ക​ൾ അ​വ​രു​ടെ സ്വ​ത്തു​ക്ക​ളും നി​ക്ഷേ​പ​ങ്ങ​ളും കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണം. സ്​​ഥാ​പ​ന ഉ​ട​മ​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ര​ക​ൾ​ക്ക്​ നീ​തി ല​ഭ്യ​മാ​ക്ക​ണം. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും ​ ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ർ​കോ​ട്​ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഫാ​ഷ​ൻ ഗോ​ൾ​ഡ് എ​ന്ന സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​യി 169 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

164 കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചാ​ണ് ന​ട​ത്തു​ന്ന​ത്. ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി കു​റ്റ്യാ​ടി, നാ​ദാ​പു​രം, പ​യ്യോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ സ്വ​ർ​ണ​വും പ​ണ​വും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് മ​ട​ക്കി​ന​ൽ​കാ​തെ ന​ട​ത്തി​യ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് 13 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. നാ​ല്​ പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.