ഗുരുവിനെ അനുസ്മരിച്ച് ‘ഗുരുപ്രണാമം’


കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അനുസ്മരിച്ച് കേളപ്പജി നഗർ മദ്യ നിരോധന സമിതി. ഗുരുപ്രണാമമെന്ന പേരിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പുതുക്കുടി ഹമീദ്, വികെ‌ ദാമോദരൻ, ഇയ്യച്ചേരി പദ്മിനി, വാർഡ് മെമ്പർമാരായ ലതിക പുതുക്കുടി, സുനിത കക്കുഴിയിൽ, ബാലകൃഷ്ണൻ ആതിര, എ.ടി.വിനീഷ് എന്നിവർ സംസാരിച്ചു.