ഗുരു ചേമഞ്ചേരിയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യൂഫിക്ഷന്‍ ഒരുങ്ങുന്നു


ചേമഞ്ചേരി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജീവിതം ആസ്പദമാക്കി ഡോക്യൂഫിക്ഷന്‍ ഒരുങ്ങുന്നു. പോരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ മീഡിയയാണ് ഡോക്യൂഫിക്ഷന്‍ തയ്യാറാക്കുന്നത്. വ്യക്തി ജീവിതത്തിലെയും കലാ ജീവിതത്തിലെുയം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ടാകും.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നിരവധി കലാകാരന്മാര്‍ അണിചേരും. രാജന്‍ തിരുവോത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡോക്യൂഫിക്ഷന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബാബുരാജാണ്. മാര്‍ച്ച് ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രാജന്‍ തിരുവോത്ത്, നിര്‍മ്മാതാവ് വി പി കുഞ്ഞയ്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക