ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയെ സാമൂഹ്യ മാധ്യമത്തില്‍ അധിക്ഷേപിച്ചു; കുറുവങ്ങാട് സ്വദേശിക്കെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകി; പോസ്റ്റുകളുടെ ഉള്ളടക്കം പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റുകള്‍ ഇട്ട കുറുവങ്ങാട് സ്വദേശിക്കെതിരെ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി പരാതി നൽകി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

തിരിക്കേടത്ത് ഷൈജുവിനെതിരെയാണ് കേസ് എടുത്തത്. മഹാത്മാ ഗാന്ധിയുടെ വ്യത്യസ്ത ചിത്രങ്ങള്‍ക്കൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.

പ്രത്യേക ശ്രദ്ധയ്ക്ക്: മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളെ പേരാമ്പ്ര
ന്യൂസ് ഡോട് കോം ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല.